web analytics
by Jithu / on 24 November, 2022

കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം

      പോരാട്ട വീര്യം പ്രകടിപ്പിക്കുന്ന ഉക്രൈന്‍ യോദ്ധാക്കളുടെ പ്രതീകമായി മാറിയ ഉക്രൈന്‍ കളിക്കാരന്‍ ഇവാന്റെ എണ്ണം പറഞ്ഞ രണ്ട് ഗോളുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഈസ്റ്റ് ബംഗാളിനെതിരെ 3-1 വിജയം.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. മത്സരത്തിന്‍റെ 72ാം മിനിറ്റില്‍ ഖബ്രയുടെ ലോങ്ങ് ബോളില്‍ നിന്നും അഡ്രിയാന്‍ ലൂണയാണ് ആദ്യം വല കുലുക്കിയത്
by Jithu / on 24 November, 2022

എല്‍ദോസിന് വഴികാട്ടിയ കായികാധ്യാപകന്‍

    കോമൺവെൽത്ത് ഗെയിംസിലെ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ 17.03 മീറ്റർ ദൂരം ചാടിയാണ് എൽദോസ് പോൾ എന്ന എറണാകുളം പൂത്തൃക്ക പാലയ്ക്കാമറ്റം സ്വദേശി ചരിത്രം കുറിച്ചത്. മൂവർണ്ണക്കൊടി ഉയരുമ്പോൾ സ്വർണമെഡൽ കഴുത്തിലണിഞ്ഞ് ആ 25-കാരൻ മലയാളികളുടെയൊന്നടങ്കം അഭിമാനമുയർത്തി. ചരിത്രം കുറിച്ച ആ ഒറ്റ ചാട്ടത്തിന് മുന്നേ അയാൾ ഏത് പ്രതിസന്ധിയേയും അനായാസതയോടെ മറി കടക്കാൻ പ്രാപ്തനായിരുന്നു. അതിനയാളെ പ്രാപ്തനാക്കിയ ഒരുപാട്
by Jithu / on 24 November, 2022

സ്കൂളുകളിൽ ജൻഡർ ന്യൂട്രൽ

  സ്കൂളുകളിൽ ജൻഡർ ന്യൂട്രൽ … ഒരേ യൂണിഫോം നടപ്പാക്കാനുള്ള നീക്കം . സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം