web analytics

പാലാ സെന്റ് തോമസ് കോളജ് ചാമ്പ്യന്മാർ

 

ചിത്രത്തിൽ , സി.വി. ജേക്കബ് മെമ്മോറിയൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ പാലാ സെന്റ് തോമസ് കോളജ് ടീം പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് ജോൺ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ജോജി അലക്സ്, ഡോ. ഡേവിസ് സേവ്യർ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായികവിഭാഗം അധ്യാപകരായ ആഷിഷ് ജോസഫ്, ജിൻസ് കാപ്പൻ, കോച്ച് എസ്. മനോജ് എന്നിവർക്കൊപ്പം.

പാലാ: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ നടന്ന സി.വി. ജേക്കബ് മെമ്മോറിയൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ പാലാ സെന്റ് തോമസ് കോളജ് ആതിഥേയരായ സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി (സ്കോർ: 25-23, 19-25, 25-22,25-16). സെന്റ് തോമസ് ആദ്യ മത്സരത്തിൽ സെന്റ് ജോർജ് കോളജ് അരുവിത്തുറയെയും സെമി – ഫൈനലിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിനെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിന് അർഹത നേടിയത്.പാലാ സെന്റ് തോമസ് കോളജിലെ മൂന്നാം വർഷ ബിരുദവി ദ്യാർഥിയായ ആകാശ് എസ്. കു മാറിനെ മികച്ച സൈറ്ററായും ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ഹേമന്തിനെ മികച്ച അറ്റാക്കറായും ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ അതുലിനെ മികച്ച യുണിവേഴ്സൽ പ്ലേയറായും തെരഞ്ഞടുത്തു .