ഒരു ഫുട്ബോൾ അക്കാഡമിയുടെ ഉദയം
ട്വിൻ ഫ്‌ളൈയിംസ് സ്പോർട്സ് അക്കാദമി
ശ്യാംജി എന്നൊരു ഇലക്ട്രോണിക് അധ്യാപകൻ തന്റെ ശാരീരിക അസ്വസ്ഥതകളും അനോരാരോഗ്യാ വസ്ഥകളും കാരണം അധ്യാപകവൃത്തി ഉപേക്ഷിച്ചു ഒരു സ്പോർട്സ് ജേഴ്സി കടയിൽ ഉപജീവനമാർഗവും ആയി കഴിഞ്ഞു വരികയെ… ജേഴ്സി വാങ്ങാൻ വരുന്ന കുട്ടികൾ ആയി സംസാരിച്ച്, സംവദിച്ചു അദ്ദേഹം കുട്ടികളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കി…. കുട്ടികൾക്ക് കളിക്കാനോ പരിശീലിപ്പിക്കാനോ നല്ലൊരു സംവിധാനം ഇവിടെ ഇല്ലെന്ന് മനസിലാക്കി….. തന്റെ ജീവിതത്തിൽ ഇനി മറ്റൊരു ദൗത്യം ഇല്ലെന്ന് മനസിലാക്കിയ സാം സാർ ഈ കുട്ടികളുടെ കായികഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു…. തന്റെ ജീവിതമാർഗത്തിൽ നിന്ന് അദ്ദേഹം ഒരു വിഹിതം മാറ്റിവെച്ചു…… കുട്ടികളിൽ നിന്ന് തന്നെ നല്ല കോർഡിനേറ്റർ മാരെ കണ്ടെത്തി….കൊടുങ്ങല്ലൂർ കാരൻ ജാക്സൺ എന്ന ചെറുപ്പക്കാരൻ, ആകാദമിക് ഫുട്ബോൾ കോച്ച് കൂടി ഈ ഗ്രൂപ്പിലേക്ക് ചേർന്നപ്പോൾ……
കുട്ടികളുടെയും സാംജി യുടെയും സ്വപ്നങ്ങൾക്ക് ഒരായിരം ചിറകുകൾ മുളച്ചു…..
അവിടെ ട്വിൻ ഫ്‌ളൈയിംസ് എന്ന സ്പോർട്സ് അക്കാദമി പിറവി എടുത്തു. നിരവധി കുട്ടികൾ പരിശീലന അതിനായി എത്തി…
സൗകര്യങ്ങൾ വളരെ കുറവ്… സ്വന്തം ആയി ഒരു ഗ്രൗണ്ട് ഇല്ല… സ്പോൺസർ ഇല്ല… ശ്യാംജി ഒന്ന് കൂടി മുണ്ട് മുറുക്കി എടുത്തു….. പ്രശ്നങ്ങൾ അവസാനിക്കുന്നില്ല…. സാർ പലരെയും നേരിൽ കാണുന്നു…. കൂട്ടത്തിൽ തന്റെ പഴയ വിദ്യാർത്ഥി നിയാസിനെയും….. സാറിന്റെ ആത്മാർത്ഥതയും കുട്ടികളോടുള്ള സമീപനവും…. പഴയ അധ്യാപക – വിദ്യാർത്ഥി സൗഹൃവും കൂടി…… ചേർന്നപ്പോൾ ഒരു മരത്തണലിൽ പഠന കാലത്ത് ഒരുമിച്ചിരുന്ന പ്രതീതി……
പച്ചപ്പില്ലാത്ത ചരലുകൾ നിറഞ്ഞ നിരപ്പാല്ലാത്ത മൈതാനത്തെ കായിക പരിശീലന കളരി യിലേക്ക് കാക്കനാടുള്ള ഡോ. നിസാം റഹ്മാൻ കൂടി എത്തിച്ചേർന്നപ്പോ….
അക്കാദമിക്ക് വളരാനുള്ള വ്യക്തമായ മാർഗ്ഗ നിർദേശവും, ഊർജ്ജവും ലഭിച്ചു … നിരവധി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോ. നിസാം റഹ്മാൻ അക്കാദമിയുടെ ദൗത്യം എന്തായിരിക്കണമെന്ന് കൃത്യമായി വരച്ചു കാണിച്ചു……
സാംജി തന്റെ പഴയ സ്കൂട്ടിയിൽ പരമാവധി വേഗത്തിൽ കാറ്റും കാറും കോളും വെയിലും കാര്യമാക്കാതെ അക്കാദമിക്കായി പ്രവർത്തിച്ചപ്പോ… സംജിയും പിള്ളേരും…… ആഗ്രഹ സഫലീകരണത്തിന്റെ മൂർധന്യത്തിലേക്ക്..
നാളെ ഒരിക്കൽ ഈ കുട്ടികളിൽ ഒരുത്തൻ ലോകത്തിന്റെ നെറുകയിൽ എത്തിയേക്കാം…
ഒളിമ്പിക്സിലെ മേഡലിൽ മുത്തം ഇട്ടേക്കാം.
സൗകര്യങ്ങൾക്ക് പഞ്ഞം ഉണ്ടായേക്കാം… സ്വപ്നങ്ങൾക്ക് ആയിരം ചിറക് ആണ്.. നാളെ അക്കാദമിക്ക് സ്വർണ ചിറക് മുളച്ചേക്കാം… കാത്തിരിക്കാം…. നന്മ ഉണ്ടാകട്ടെ
സഹായിക്കാൻ,പ്രിയപ്പെട്ട അധ്യാപകനും ഡിജിറ്റൽ ക്രിയേറ്ററും ആയ ഫാരഡേ എന്ന സ്ഥാപനം നടത്തിയിരുന്ന പൗലോസ് സാർ,ചെമ്പ് മുക്കിലെ വിനോദേട്ടൻ, കാലടിയിലെ മുഹമ്മദ് റഫീഖ് മുണ്ടേത്ത് …..നന്മ നിറഞ നിരവധി മനസുകൾ..
..14/7/2024 ഞായറാഴ്ച വൈകിട്ട് 4 മണിക്ക്
ഞായറാഴ്ച മുനിസിപ്പൽ ഗ്രൗണ്ടിൽ വെച്ച് ട്വിൻ ഫ്‌ളൈയിംസ് അക്കാദമിയുടെ ഉൽഘാടനചടങ്ങ് നടന്നു..
ബഹുമാനപ്പെട്ട ആലുവ MLA അൻവർ സാദാത് ഉൽഘാടനം ചെയ്തു.
കുട്ടികൾ ഗൈമിങ് ആപ്പ് പോലുള്ള കുടുക്കുകളിൽ ചെന്ന് പെടാതെ ഇത്തരം അക്കാദമികളിൽ ചേരുന്നതാണ് നല്ലതെ ന്നും, മയക്കു മരുന്ന്, മദ്യം, പുകവലി തുടങ്ങിയ ദുശീലങ്ങളെ ഒഴിവാക്കി ഭാവി സുരക്ഷിതം ആക്കാനും ഇത്തരം അക്കാദമികളും ഫുട്ബോൾ പരിശീലനവും സഹായിക്കും എന്നും അദ്ദേഹം ചടങ്ങ് ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.
മുൻ സന്തോഷ് ട്രോഫി താരം സജിസാർ കിക്കോഫ് നിർവഹിച്ചു.
ഡോ. നിസാം റഹ്മാൻ പതാക കയ്മാറി.
സിനിമ താരം
ഉണ്ണി രാജൻ P ദേവ് സെൽബ്രേറ്റി ഗസ്റ്റ് ആയി ചടങ്ങിൽ പങ്കെടുത്തു.
CS വിനോദ് (ngbeiu ദേശീയ സെക്രട്ടറി )
VP ജോർജ് ആലുവ
രഞ്ജിത് RC(WFF)
മാസ്റ്റർ ബ്രഹ്മ വിനോദ്
മുഹമ്മദ് റഫീഖ് മുണ്ടേത് മുഹമ്മദ് ആമീൻ, നൗഫൽ പെരുമ്പാവൂർ…
ശിഹാബ് അണ്ടേത്, അൻസർ എന്നിവർ ആശംസകൾ അർപ്പിച്ചു.
നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
നിയാസ് കരിമുകൾ ആദ്യക്ഷനായി
സാംജി സ്വാഗതം പറഞ്ഞു.
അസിസ്റ്റന്റ് കോച്ച്
ജാക്സൺ നന്ദി രേഖപെടുത്തി..