web analytics

അർഹിക്കാത്ത വിജയം നേടിയ ഫ്രാൻസ്

Government Sports School in Kerala

കാൽ പന്ത് കളിയിലെ ലോക മത്സരങ്ങളുടെ ആരവങ്ങൾ ഇത് വരെ അടങ്ങിയിട്ടില്ല . അർജന്റീനയും ഫ്രാൻസും തമ്മിൽ ആയിരുന്നു അവസാന റൗണ്ടിൽ മത്സരിച്ചത് .
കളി നടന്ന സ്റ്റേഡിയം തികച്ചും ഒരു യുദ്ധക്കളമായി മാറുകയായിരുന്നു .കിരീടം സിനിമയിലെ നായകൻ സേതുമാധവൻ വില്ലനായ കീരിക്കാടൻ ജോസിനെ തല്ലാൻ പോകുന്ന മൂഡിലാണ് ഫൈനൽ കണ്ടു തീർത്തത് . കാണികൾ ശരിക്കും വിറച്ച പോലെ തോന്നി . ഇനി ഒരു മത്സരം ഇല്ലേ എന്നു തോന്നുമാറ് ഒരവസാന മത്സരം എന്ന നിലക്കാണ് ഈ കളി കണ്ടു കൊണ്ടിരുന്നത് . ജീവൻ മരണ പോരാട്ടം പോലെ തോന്നി . ശരിക്കും ഒരു മരണ കളി കാണുന്ന പോലെ . ശരിക്കും ശ്വാസമടക്കി പിടിക്കേണ്ടി വന്ന നിമിഷങ്ങൾ . മര്യാദയുടെ സകല സീമകളും ലംഘിച്ചാണ് ഫ്രാൻസ് കളിച്ചത് . ഇളകി മറിഞ്ഞ സ്റ്റേഡിയത്തിൽ പലപ്പോഴും അവരുടെ ക്രൂരമായ മുഖം തെളിഞ്ഞ നിന്നു . ശിക്ഷ കിട്ടുമെന്ന് കാണുമ്പോൾ തികച്ചും ഏഴയെ പോലെ അഭിനയിക്കുന്നു ഫ്രാൻസ് .

Best Sports School in Kerala

വിജയം എന്നത് എതിരാളിയെ ചവിട്ടി ഒതുക്കി അല്ല കാണിക്കേണ്ടത് . ഇതിനിടക്ക് ഗോളിക്ക് കിട്ടിയ ഒരു ചവിട്ട് … എല്ലാം കഴിഞ്ഞു എന്നും തോന്നി പോയി . ഗോൾ പോസ്റ്റിലേക്ക് പായുന്നവരെ പിടിച്ചു വല്ക്കുക . ഉന്തി ഇടുക , തള്ളി ഇടുക കാലുകളിൽ മാരകമായി ചവിട്ടുക പരുക്ക് ഏല്പിക്കുക എന്നു വേണ്ട കപ്പെടുക്കാൻ അവരെ കൊണ്ടാവുന്ന സകല നാറിയ കളികളും അവർ കളിച്ചു . ഗ്രൗണ്ട് നിറയെ പരിക്കേറ്റു കിടക്കുന്ന പടയാളികളെ പോലെ തോന്നി . പക്ഷെ ദൈവം അർജന്റീനയുടെ കൂടെ ആയിരുന്നു . തികച്ചും സാത്വതികമായ രീതിയിൽ ആണ് അർജെന്റിന കളിച്ചത് . ഫ്രാൻസ് നൽകുന്ന എല്ലാ പ്രഹരങ്ങളും അവർ ഏറ്റു വാങ്ങി . അർജന്റീന നേടിയ ഗോളുകൾ എല്ലാം ന്യായം ആയി നേടിയവ ആയിരുന്നു എങ്കിൽ ഫ്രാൻസിന്റെ ഗോളുകൾ അതി ക്രൂരം ആയ അടവുകൾ വഴി നേടി എടുത്തവ ആണെന്ന് പറയാതെ വയ്യ . ഫ്രാൻസ് എന്ന രാജ്യം വെളുത്ത വർഗക്കാർ ആയിരിക്കും എന്ന ധാരണ പോലും മാറി പോയി . കാള കൂറ്റൻ മാരെ പോലെ ഉള്ള കളിക്കാർ ആണ് ഫ്രാൻസ് ഇറക്കിയത് . അവരുടെ മുൻപിൽ പലപ്പോഴും പിടിച്ചു നില്ക്കാൻ കഴിയാതെ അർജെന്റിന പതറുന്നത് കണ്ടു .