എല്‍ദോസിന് വഴികാട്ടിയ കായികാധ്യാപകന്‍
കോമൺവെൽത്ത് ഗെയിംസിലെ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ 17.03 മീറ്റർ ദൂരം ചാടിയാണ് എൽദോസ് പോൾ എന്ന എറണാകുളം പൂത്തൃക്ക പാലയ്ക്കാമറ്റം സ്വദേശി ചരിത്രം കുറിച്ചത്. മൂവർണ്ണക്കൊടി ഉയരുമ്പോൾ സ്വർണമെഡൽ കഴുത്തിലണിഞ്ഞ് ആ 25-കാരൻ മലയാളികളുടെയൊന്നടങ്കം അഭിമാനമുയർത്തി. ചരിത്രം കുറിച്ച ആ ഒറ്റ ചാട്ടത്തിന് മുന്നേ അയാൾ ഏത് പ്രതിസന്ധിയേയും അനായാസതയോടെ മറി കടക്കാൻ പ്രാപ്തനായിരുന്നു. അതിനയാളെ പ്രാപ്തനാക്കിയ ഒരുപാട് പേരുണ്ടായിരുന്നു. തുടക്കത്തില്തന്നെ എല്ദോസിന്റെ കഴിവ് തിരിച്ചറിഞ്ഞത് ബെന്നി മനക്കാടന്എന്ന കായികാധ്യാപകനാണ്. എല്ദോസ് പോളിന്റെ ബാല്യകാലത്തെ വിശേഷങ്ങൾ പങ്ക് വെക്കുകയാണ് അദ്ദേഹം.
മാര്അത്തനേഷ്യസ് കോളേജില്എല്ദോസ് തന്റേതായ കാല്പ്പാടുകള്പതിപ്പിക്കുന്നതിന് പതിറ്റാണ്ട് മുന്നേ തന്നെ അയാളുടെ കഴിവ് കണ്ടെത്തിയത് ബെന്നി മനക്കാടന്എന്ന കായികാധ്യാപകനായിരുന്നു. എറണാകുളം ആലങ്ങാട്ടെ കൃഷ്ണന്എളയത്ത് മെമ്മോറിയല്ഹൈ സ്കൂളിലെ കായികാധ്യാപകനാണ് ബെന്നി.