web analytics

Twin Flames Sports Academy : Laying the Foundation Stone

സ്പോർട്സിനെ നെഞ്ചോടടുക്കി പിടിക്കാൻ ശ്രമിച്ച ഒരു ബാലന്റെ അതിവിചിത്രവും അവിശ്വസനീയവും കഥ ആണ് ഇത് .അവന്റെ ചെറു പ്രായത്തിൽ തന്നെ സ്പോർസിനെ പ്രണയിച്ചു തുടങ്ങിയിരുന്നു . എന്റെ ശ്രദ്ധയിൽ പെടുന്നത് അവന് 10 വയസ്സുള്ളപ്പോൾ പോലും ബ്ലാസ്റ്റേഴ്‌സ് ന്റെ ജേഴ്സി ഇട്ട ഫോട്ടോ കണ്ടപ്പോൾ ആണ് . ഒരു വർഷം മുമ്പ്‌ കേന്ദ്രീയ വിദ്യാലയിൽ പഠിക്കുന്ന കാലത്ത് അവൻ യൂണിഫോമിൽ അവൻ എന്റെ കടയിൽ വന്നു .

best sports academy in kochi kerala
ഒന്നും വാങ്ങിയില്ല , ഒന്നും മിണ്ടിയത് പോലുമില്ല . അന്നൊക്കെ മറ്റു കുട്ടികൾ വന്നു ജേഴ്സികളൊക്കെ നോക്കിയിട്ടു പോകുന്ന പ്രാധാന്യമേ ഞാൻ അതിനു നല്കിയുള്ളൂ . പിന്നീട് മാസത്തിൽ വരാൻ തുടങ്ങി . ഒന്നും വാങ്ങാനല്ല , പുതിയ ജേഴ്സികൾ ഏതെങ്കിലും വന്നിട്ടുണ്ടോ എന്നറിയണം , അവൻ ഇഷ്ടപ്പെടുന്ന ജേഴ്സികളൊക്കെ തൊട്ടടുത്ത് കാണുക ഒന്നു തലോടുക , അതൊക്കെ ഉള്ളു ആ കുഞ്ഞു മനസ്സിലെ ആഗ്രഹങ്ങൾ.. . പിന്നീട് വരവ് ആഴ്ചയിലായി . വീട്ടിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളൊക്കെ ചറ പറ പറഞ്ഞു പതുക്കെ എന്റെ കൂട്ടുകാരൻ ആയി .പുതു പുതു ഐറ്റംസ് പരിചയപ്പെടുത്തുന്ന കടയുടെ മോഡൽ ആയി മാറി . കടുത്ത മത്സരം നടക്കുന്ന മേഖല ആയതിനാൽ വരുമാനം തീരെ കുറവായിരുന്നു . അന്നൊന്നും എനിക്ക് സ്പോർട്സ് ഒന്നും അറിയില്ലായിരുന്നു . കാരണം എന്റെ മേഖല സ്പോർട്സ് അല്ലായിരുന്നു . മറ്റൊരു കാരണം ഇതിന്റെ നടത്തിപ്പുകാർ എല്ലാരും വയസ്സന്മാരും പുതു തലമുറയുടെ രീതി , ആവശ്യങ്ങൾ എന്നിവ അറിയാത്തവരും ആയിരുന്നു . ഇന്റർനെറ്റ് വഴി ഉള്ള കച്ചവടം പോലും അറിയില്ലായിരുന്നു . മാസം വെറും 50000 രൂപ ആയിരുന്നു സ്ഥാപനത്തിന്റെ ആകെ വരുമാനം . അത് അവൻ മനസ്സിലാക്കിയത് മുതൽ അവൻ കടയുടെ കാവൽക്കാരൻ ആയി മാറി , എന്റെ ഉപദേഷ്ടാവ് ആയി മാറി . ഏത് രീതിയിൽ ഏതൊക്കെ മാറ്റങ്ങൾ ആണ് കടയിൽ വരുത്തേണ്ടത് , എന്തൊക്കെ ആണ് പുതു തലമുറ ആഗ്രഹിക്കുന്നത് . എങ്ങനെ സ്പോർട്സ് മേഖലയിൽ ശോഭിക്കാം . ഓണലൈനിൽ നിന്നും എങ്ങനെ കടുത്ത മത്സരത്തെ നേരിടാം , എങ്ങനെ പേരും പ്രശസ്തിയും നേടാം . എന്തൊക്കെ ആണ് കടയുടെ ഇന്റീരിയർ വരുത്തേണ്ട മാറ്റങ്ങൾ .തുടങ്ങിയ പല പല വിഷയങ്ങളിലും അവന്റെ ശ്രദ്ധ പതിഞ്ഞു . പിന്നീട് അങ്ങോട്ട് ഒരു ജൈത്ര യാത്ര ആയിരുന്നു . അവന്റെ ഈ കുഞ്ഞു പ്രായത്തിൽ നിന്നു കൊണ്ട് അവനു സ്വാധീനിക്കാൻ കഴിയുന്ന എല്ലായിടത്തും നിന്നും കടയിലേക്ക് ജേഴ്സി വില്പനക്കുള്ള ഓർഡറുകൾ എത്തിച്ചു തന്നു .കഴിഞ്ഞ 10 മാസങ്ങൾ കൊണ്ട് നമ്മുടെ സ്ഥാപനം ആലുവയിൽ എന്നല്ല , എറണാകുളം ജില്ലയിൽ തന്നെ അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറി . മാസ വരുമാനം ആയിരങ്ങളിൽ നിന്നും പതിനായിരം കടന്നു ലക്ഷങ്ങളിൽ എത്തി . ഇന്നിപ്പോൾ എറണാകുളത്ത് ആര് ഓൺലൈനായി ചെക്ക് ചെയ്താലും ആലുവയിലെ ഈ കുഞ്ഞു സ്ഥാപനം ആണ് മുമ്പിൽ നിൽക്കുന്നത് . പ്രതിമാസം 30000 പേര് ഓൺലൈനായി ചെക്ക് ചെയ്യുന്ന ഒരു സ്ഥാപനം ആയി നമ്മുടെ ഈ കുഞ്ഞി കട മാറി , മാറി എന്നല്ല , അവൻ മാറ്റി എടുത്തു . ഊണിലും ഉറക്കത്തിലും എല്ലാം മാറ്റി വച്ചിട്ട് അവൻ ഈ സ്ഥാപനത്തിന് വേണ്ടി അധ്വാനിച്ചു . വീട്ടിൽ ആയാലും സ്‌കൂളിൽ ആയാലും അവന്റെ മനസ്സ് കടയിൽ ആയിരുന്നു . അവനു നേടാൻ കഴിയുന്നതൊക്കെ അവൻ ഈ കുഞ്ഞു കട വഴി നേടി എടുക്കുന്നത് അഭിമാനത്തോടെ അവൻ നോക്കി നിന്നു . പേരും പ്രസക്തിയും … മറ്റു
കടയുടകളും മുതലാളിമാരും ആലുവ ഷോപ്പിന്റെ വളർച്ച അസൂയയോടെ നോക്കി കണ്ടു . എന്ത് മന്ത്രം ആണ് ഇവിടെ പ്രയോഗിച്ചത് എന്നറിയാൻ ആകാംഷയോടെ അവർ അടുത്തു കൂടി . അവസാനം ഞാൻ ഇവിടെ വരുത്തിയ മാറ്റങ്ങളും അതിനു കാരണക്കാർ ആളിനെ പറ്റിയും അവരോട് പറഞ്ഞു . അവർ വിസ്മയ പൂർവം പരസ്പരം നോക്കി . തുടർന്നുണ്ടായ മാറ്റങ്ങൾ പെട്ടെന്നാണ് … പൊടി പിടിച്ചു കിടന്ന മറ്റു ബ്രാഞ്ച് കളിലേക്കും ആലുവ ഷോപ്പിന്റെ രീതികൾ അവലംബിച്ചു .അവിടെയും മാസ വരുമാനം ലക്ഷങ്ങളിലേക്ക്… നഷ്ടപ്പെട്ട പല customer s തിരികെ എത്തി..

Top Sports Classes in Ernakulam - Best Sports Academy
പക്ഷെ കാര്യങ്ങൾ ഇങ്ങനെ എല്ലാം ആയിരുന്നു എങ്കിലും പത്തു പൈസയുടെ പ്രതിഫലം അവൻ ആഗ്രഹിച്ചില്ല . വിശന്നു വലഞ്ഞാലും ഒന്നും വേണമെന്ന് പറഞ്ഞില്ല . അതറിയാവുന്ന ഞാൻ അവനു വേണ്ടത് വാങ്ങി കൊടുത്തു . പണമായി കൊടുക്കുന്നത് അവൻ മേടിക്കില്ല എന്നു മനസ്സിലാക്കിയ ഞാൻ നല്ല ഭക്ഷണം നിർബന്ധിച്ചു വാങ്ങി കൊടുത്തു . ആഗ്രഹങ്ങൾ മനസ്സിൽ ഒതുക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു . ഒരു ജേഴ്സി പോലും സ്വന്തം ആയി വാങ്ങാൻ അവന്റെ കയ്യിൽ പണം ഉണ്ടായിരുന്നില്ല . ഞാൻ അതൊക്കെ ഊഹിച്ചെടുത്തു .പക്ഷെ പിന്നീട്
അവന്റെ വ്യക്തി ജീവിതത്തിൽ പാളിച്ചകൾ ഉണ്ടാവാൻ തുടങ്ങി . വിദ്യാഭ്യാസം , പഠനം എന്നിവ പ്രശ്നമായി . മാർക്ക് കുറഞ്ഞു . സ്‌കൂളിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചതോടെ സ്‌കൂൾ മാറ്റേണ്ടി വന്നു . വീട്ടുകാർ നിയന്ത്രണം വച്ചു . കടയിൽ അവന്റെ വരവ് നിലച്ചു . കാലങ്ങൾ കടന്നു പോയി . എല്ലാം അറിയുന്നുണ്ടായിരുന്ന ഞാൻ ആശ്വസിച്ചു . ഒന്നുകിൽ ഒരു നല്ല കാര്യത്തിന് വേണ്ടി ആണല്ലോ . അവൻ രക്ഷപെടട്ടെ . ഒരു വൈകുന്നേരം പുതു യൂണിഫോമിൽ ഒരിക്കൽ വീണ്ടും അവൻ കടയിൽ പ്രത്യക്ഷപ്പെട്ടു . അന്ന് ആ ആഗ്രഹം അവൻ എന്നോട് പറഞ്ഞു . അവന്റെ തല താഴ്ന്നിരുന്നു .

” ചേട്ടാ , എനിക്ക് ഒരു ജേഴ്സി തരോ ? “

എന്റെ കയ്യിൽ പണമില്ല ചേട്ടാ . പകരം എന്റെ പഴയ സ്‌കൂളിലെ എന്റെ 3 പഴയ യൂണിഫോം തരട്ടെ !!!

ഞാൻ കരഞ്ഞു പോയി . എത്ര നാൾ എത്ര നാൾ അടക്കി വക്കും ഒരു മനുഷ്യൻ ഈ ആഗ്രഹം . ഈ കടയും കടയിലുള്ളത് മുഴുവനും അവന്റെ സ്വന്തമാണ് . എന്നിട്ടു പോലും ഉണ്ടായ ആ യാചന സ്വരം എന്നെ വേദനിപ്പിച്ചു .

അവനു ഇഷ്ടമായ ഏതു ജേഴ്സി വേണമെങ്കിലും എടുത്തു കൊള്ളുവാൻ ഞാൻ അനുവദിച്ചു . അന്ന് അവൻ തിരഞ്ഞെടുത്തത് കടയുടെ അഭിമാന ജേഴ്സി ആയ കക്ക എന്ന കളിക്കാരന്റെ നമ്പർ 22 ജേഴ്സി ആണ് . അതിന്റെ ഓർമ്മക്കായി അവൻ ആ ജേഴ്സി പിടിച്ചു കൊണ്ട് തുടിക്കുന്ന ഹൃദയവുമായി നിൽക്കുന്ന ഒരു ഫോട്ടോ ഞാൻ എടുത്തു . പക്ഷെ ആരുടെ അടുത്തു നിന്നും ഒന്നും ഫ്രീ ആയി സ്വീകരിക്കരുത് എന്ന അവന്റെ വീട്ടു കാരുടെ നിലപാടിനെ എങ്ങനെ ഇതു അതിജീവിക്കും എന്നറിയാതെ കുഴഞ്ഞ അവൻ ആദ്യമായി അവനൊരു ജേഴ്സി ഗിഫ്റ്റ് ആയി വിവരം കിട്ടിയ എല്ലാവരിൽ നിന്നും മറച്ചു വച്ചു .

അവന്റെ സ്വപങ്ങൾക്ക് അതിരുകൾ ഉണ്ടായില്ല . കടയുടെ പേരിൽ ടീം ഉണ്ടാക്കി . അതിനു ആവശ്യമായ ജേഴ്സി അവൻ തന്നെ ഡിസൈൻ ചെയ്തു . ലോഗോ അവൻ തന്നെ എഡിറ്റ് ചെയ്‌തു . ടീമിലെ പരസ്യം നാട് നീളെ നടന്നു വീണ്ടും കച്ചവടം കൂടി . ഇപ്പോൾ സ്പോർട്സ് അക്കാഡമി ഉണ്ടാക്കാൻ ശ്രമം നടത്തുന്നു .
അവന്റെ ആ അക്കാഡമി ആണ് ഇന്ന് ഈ കാണുന്ന Twin Flames Sports Academy ആയി വളർന്നു വരുന്നത് .

Best Sports Coaching Classes in Kochi

Sports Training Centres in Kochi
Screenshot

കാലം പിന്നെയും മുന്നോട്ട്… പുതിയ സ്‌കൂളിലും പ്രശ്നങ്ങൾ . വർഷം ഒന്നു നഷ്ടപ്പെട്ട് അവൻ വീണ്ടും ഒൻപതാം ക്ലാസ് ഇൽ തുടർന്നു . കടയിൽ വരുന്നതിനു വീട്ടുകാർ തടസ്സം നിന്നു . കടയിൽ വരാതെ ആയി . എങ്കിലും എന്റെ ഭാഗത്തു നിന്നും യാതൊരു കുറവും ഉണ്ടാവാതെ ഞാൻ ശ്രദ്ധിച്ചു . കടയുടെ വരുമാനത്തിന്റെ ചെറിയൊരു പങ്ക് അവനായി മാറ്റി വച്ചു . സമയം കിട്ടുന്ന മുറക്ക് അതൊക്കെ പല പല രീതിയിൽ അവന്റെ വീട്ടിൽ എത്തിച്ചു കൊണ്ടിരുന്നു . സ്പോർട്സ് ആയി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അവനു സമ്മാനവും പ്രാധാന്യവും കിട്ടുന്ന രീതിയിൽ ഞാൻ അവനെ നയിച്ചു . young blasters ലേക്കുള്ള പ്രവേശനം , ബ്ലാസ്റ്റേഴ്‌സ് കളി കാണാനുള്ള അവസരങ്ങൾ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം മുതലായവ ഏതാനും ഉദാഹരണങ്ങൾ മാത്രം . ആ കുഞ്ഞു മനസ്സ് സന്തോഷിച്ചു …

Abhijith v ajay twin flames picture Abhijith v ajay twin flames age Abhijith v ajay twin flames instagram Abhijith v ajay the youngest twin flame of universe Abhijith v ajay twin flame website logo abhijith v ajay twin flames wikipedia abhijith v ajay twin flames age difference abhijith v ajay twin flames age date of birth Abhijith v ajay twin flame video

ഒരിക്കലും എന്തെങ്കിലും വേണം എന്ന് അവൻ ആവശ്യപ്പെട്ടിട്ടില്ല . എങ്കിലും ഞാൻ അറിഞ്ഞു പ്രവർത്തിച്ചു കൊണ്ടേ ഇരുന്നു .. അത് ഇന്നും തുടരുന്നു … ഇനി ഒരിക്കലും ഈ കടയിലേക്ക് വരാൻ കഴിഞ്ഞില്ലെങ്കിൽ പോലും അവൻ വളർത്തി എടുത്ത ആ സ്ഥാപനത്തിൽ അവന്റെ ഓർമ്മക്കായി ഞാൻ സൂക്ഷിക്കുന്നു , അവൻ നൽകിയ അവന്റെ പഴയ യൂണിഫോമുകൾ ….ഏവർക്കും കാണാൻ സാധിക്കുന്ന രീതിയിൽ ..

Top Sports Schools in Kochi, Ernakulam

Best sport Academies in Kochi - List of Top Coaching